X

തട്ടുകടയിലെ വാക്കുതര്‍ക്കം; വെടിവെപ്പ്, കൊല്ലപ്പെട്ടത് സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്തയാള്‍

ഇടുക്കി മൂലമറ്റത്ത് തട്ടുകടയില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരന്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വെടിയേറ്റ് പരിക്കേറ്റ മറ്റൊരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.രാത്രിയോടെ ഫിലിപ് മാര്‍ട്ടിന്‍ സ്‌കൂട്ടറില്‍ എത്തി തട്ടുകടയില്‍ നിന്ന് ഭക്ഷണം ചോദിച്ചു. ഭക്ഷണം തീര്‍ന്നതിനാല്‍ ഭക്ഷണം ഇല്ലെന്ന്് ഹോട്ടലുടമ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഹോട്ടലുടമയോട് അസഭ്യം പറയുകയും തട്ടിക്കയറുകയും ചെയ്തു. ഇത് കണ്ട നാട്ടുകാര്‍ ഇത് ചോദ്യംചെയ്യുകയും കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ചുകൊണ്ട് വീട്ടിലേക്ക് പോയെന്ന് കണ്ടുനിന്നവര്‍ പറയുന്നു.

എന്നാല്‍ ഉടനെതന്നെ ഇയാള്‍ ഒരു കാറുമായി തിരിച്ചുവരികയും കാറില്‍നിന്നിറങ്ങി തോക്കുചൂണ്ടി എല്ലാവരെയും വെല്ലുവിളിക്കുകയും വെടിവയ്ക്കുകയുമായിരുന്നു. വഴിനീളെ ഇയാള്‍ വെടിയുതിര്‍ത്തു കൊണ്ടേയിരുന്നു. കാണുന്നവരെയെല്ലാം വെടിവെച്ചെന്ന് ദൃസാക്ഷികള്‍ പറയുന്നുണ്ട്.പലരും മാറി പലയിടത്തും നിന്നതിനാല്‍ വെടി ഏല്‍ക്കാതെ രക്ഷപ്പെട്ടു.

അപ്പോഴാണ് ഈ വഴി ബൈക്കില്‍ പോകുന്ന സനല്‍ ബാബുവിനും സുഹൃത്തിനും വെടി ഏല്‍ക്കുന്നത്. മരിച്ച ഫിലിപ്പ് മാര്‍ട്ടിനും സനലും തമ്മില്‍ മുന്‍പരിചയം ഇല്ലെന്നാണ് പോലീസിന്റെ് പ്രാഥമിക നിഗമനം.

എന്നാല്‍ ഇയാള്‍ക്ക് തോക്ക് എവിടെ നിന്ന് കിട്ടി എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു

Test User: