വമ്പന്‍ അട്ടിമറിയോടെ വിംബിഡണ്‍ ടൂര്‍ണമെന്റിന് തുടക്കം. പ്രൊഫഷണല്‍ ടെന്നീസില്‍ 25 വര്‍ഷത്തെ പാരമ്പര്യമുള്ള വീനസിന് തോല്‍ക്കേണ്ടി വന്നത് 15 വയസുള്ള സ്വന്തം നാട്ടുകാരിയായ കോകോ ഗൗഫിനോട്. താന്‍ ആരാധിക്കുന്ന ഇതിഹാസ താരത്തെ തോല്‍പ്പിച്ചതെന്നുള്ള സന്തോഷം കരഞ്ഞുകൊണ്ടാണ് ഗൗഫിന് പ്രകടിപ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസിന്റെ പരാജയം. സ്‌കോര്‍ ( 4-6,4-6). മറ്റുള്ള മത്സരങ്ങളില്‍ ടൂര്‍ണമെന്റിലെ ആറാം സീഡ് അലക്‌സാണ്ടര്‍ സ്വരേവും ഏഴാം സീഡ് സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. വനിതകളില്‍ ലോക രണ്ടാം നമ്പറും ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവുമായ നവോമി ഒസാകയും പുറത്തായി.
ചെക്ക് റിപ്പബ്ലിക്കിന്റെ ജിറി വെസ്ലിയാണ് സ്വരേവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 6-3, 6-2, 7-5.
ഇറ്റാലിയന്‍ താരം തോമസ് ഫാബിയാനോയോട് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഗ്രീക്ക് താരം സിറ്റ്‌സിപാസിന്റെ പരാജയം. സ്‌കോര്‍ 6-4, 3-6, 6-4, 6-7, 6-3.
വനിത വിഭാഗത്തില്‍ ഉസ്‌ബെക്കിസ്ഥാന്റെ യുലിയ പുടിന്‍സേവയാണ് ജപ്പാന്റെ ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഉസ്‌ബെക്ക് താരത്തിന്റെ വിജയം. സ്‌കോര്‍ 7-6 6-2.