X

പ്രതിഷേധിച്ച് ജനം തെരുവില്‍; നോട്ട് അസാധുവാക്കല്‍ വെനസ്വേല മരവിപ്പിച്ചു

കാരാക്കസ്: ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നോട്ട് അസാധുവാക്കല്‍ നടപടി വെനസ്വേല താല്‍ക്കാലികമായി മരവിപ്പിച്ചു. പിന്‍വലിച്ച നോട്ടുകള്‍ അടുത്തമാസം രണ്ടുവരെ ഉപയോഗിക്കാം. രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100ബൊളിവര്‍ പിന്‍വലിക്കാനുള്ള നീക്കമാണ് ഇതോടെ തകര്‍ന്നത്. കള്ളപ്പണം തടയാനായിരുന്നു നടപടി.

നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധവും കൊള്ളയുമാണ് നോട്ട് പിന്‍വലിക്കാന്‍ വെനസ്വേലയെ നിര്‍ബന്ധിച്ചത്. അസാധുനോട്ടുകള്‍ക്ക് പകരം യഥാസമയം നോട്ടുകള്‍ എത്തിക്കാന്‍ കഴിയാതിരുന്നത് നോട്ട് പ്രതിസന്ധി രൂക്ഷമാക്കുകയായിരുന്നു. പകരം ഇറക്കിയ നോട്ടുകളായ 500 ബൊളിവര്‍ നോട്ടുകള്‍ എത്തിക്കാന്‍ കഴിയാത്തതിന് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറിയാണെന്ന് പ്രസിഡന്റ് നിക്കൊളാസ് മഡുറോ പറഞ്ഞു.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ക്ക് ദിവസങ്ങളോളം വരിയില്‍ നില്‍ക്കേണ്ടി വന്നു. ഭക്ഷണമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് പണമില്ലാതെ വന്നതും പ്രശ്‌നം രൂക്ഷമാക്കി. പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ മരവിപ്പിക്കുകയായിരുന്നു. പ്രതിഷേധിച്ച 32പേരെ പോലീസ് അറസ്റ്റുചെയ്തു. പ്രക്ഷോഭത്തില്‍ ഒരാള്‍ മരിച്ചിരുന്നു.

chandrika: