X

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ്

ഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല.

അദ്ദേഹം ഹോം ക്വാറന്റൈനിലാണെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവിന് കോവിഡ് ഫലം നെഗറ്റീവ് ആണ്. ഉഷ നായിഡു സ്വയം നിരീക്ഷണത്തില്‍ പോയി.

Test User: