ഡല്‍ഹി: അന്‍പത് വര്‍ഷത്തോളം നീണ്ട പൊതുജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു വിശ്രമജീവിതത്തിലേക്ക്. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിയുമ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്ന് കരുതപ്പെട്ടെങ്കിലും അവസരം ലഭിച്ചില്ല.
ആഗസ്റ്റ് പതിനൊന്നിന് പുതിയ ഉപരാഷ്ടപതി സത്യപ്രതിജ്ഞ ചെയ്യും. പത്താം തീയതിയോടെ വെങ്കയ്യ നായിഡുവിന്റെ പൊതുജീവിതത്തിനും വിരാമമാകുകയാണ്. രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. അതെങ്ങനെ വരും ദിവസങ്ങളില്‍ പ്രകടമാക്കും എന്ന് കണ്ടറിയേണ്ടതാണ്.