വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിന്റെ യഥാര്‍ഥ ഗൂഡാലോചനയിലേക്ക് പോലീസ് അന്വേഷണം നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്
വിഡി സതീശന്‍. ഭരണത്തിന്റെ തണലില്‍ കേസ് അട്ടിമറിക്കാനാണ് സിപിഎം തുടക്കം മുതല്‍ ശ്രമിച്ചത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ തുടരന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യമെന്ന് വിഡി സതീശന്‍ പറഞ്ഞു. അടിയന്തരപ്രമേയ നോട്ടിസ് പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.