തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ 8.15ഓടെ ലഭ്യമായി തുടങ്ങും. പോസ്റ്റു വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ഉച്ചക്ക് പന്ത്രണ്ടോടെ അന്തിമഫലമറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറും, ബിജെപി സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടി. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണന്‍ നടക്കുന്നത്.
വേങ്ങര വോട്ടെണ്ണല്‍ ആരംഭിച്ചു; ജനവിധി കാതോര്‍ത്ത് കേരളം
Ad


Tags: Vengara byelection
Related Post