മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വേങ്ങരയില്‍ ഇതുവരെ 70 ശതമാനം പോളിങ് നടന്നു. 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ശതമാനമായിരുന്നു മൊത്തം പോളിങ്. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ഇത്തവണ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പോളിങ് അവസാനിക്കുമ്പോള്‍ 70ശതമാനം പേരാണ് വോട്ടുചെയ്യാനായി എത്തിയത്. ആകെ 165 പോളിങ് ബൂത്തുകളാണ് വോട്ടുചെയ്യാനായി തയ്യാറാക്കിയിരുന്നത്. വൈകീട്ട് ആറുവരെയായിരുന്നു വോട്ട് ചെയ്യാനുള്ള അവസരം. ആറു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നിലവില്‍ 1.7 ലക്ഷം വോട്ടര്‍മാരാണ് വേങ്ങരയിലുള്ളത്. വോട്ടിങ് സമാധാനപരമായാണ് നടന്നത്.