വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക്് പാരമ്പര്യ വോട്ടുകള്‍ പോലും ചോര്‍ന്നതായാണ് പഴയകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. എസ്.ഡി.പി.ഐ അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ വോട്ട് പിടിച്ചതും ബിജെപിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ കാരണമായി. മണ്ഡലത്തില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തിയിട്ടും ബിജെപിക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടിനേക്കാള്‍ 1330 വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7055 വോട്ട് നേടി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഇത്തവണ 5728 വോട്ടുകളോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയാണുണ്ടായത്. കേന്ദ്രസംസ്ഥാന നേതാക്കള്‍ പ്രചാരണത്തിനെത്തിയിട്ടും വേങ്ങരയില്‍ പാരമ്പര്യ വോട്ടുകള്‍ പോലും ലഭിക്കാഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
വേങ്ങരയില്‍ ബിജെപിയുടേത് ദയനീയ പ്രകടനം; പാരമ്പര്യ വോട്ടുകളും ചോര്‍ന്നു
Related Post