കാരക്കാസ്: വെനസ്വേലയില്‍ നൈറ്റ് ക്ലബിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 17 പേര് മരിച്ചു. ഇതില്‍ എട്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.
എല്‍ പരൈസോയിലെ ലോസ് കൊട്ടോറോസ് നൈറ്റ് ക്ലബിലാണ് ദുരന്തമുണ്ടായത്. സ്കൂള്‍ വര്‍ഷം അവസാനിച്ചത് ആഘോഷിക്കാന്‍ എത്തിയവരാണ് ദുരന്തത്തിന് ഇരയായത്.
ക്ലബിലെത്തിയ ഒരാള്‍ കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചതിനെത്തുടര്‍ന്നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ഭയന്ന എല്ലാവരും ഓടാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു.