ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും സവര്‍ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി നേതാവ് വെള്ളാപ്പള്ളി നടേശന്‍. പിണറായിക്ക് പിന്നെ സവര്‍ണ ഉപജാപകവൃന്ദത്തിന്റെ സമ്മര്‍ദമാണ് ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിനുള്ള കാരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ക്രിയാത്മകമായാണ് ഇടപെട്ടതെന്നും പാവങ്ങളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദുരിത മേഖല സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോട് പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
- 7 years ago
chandrika