X

‘കേരളനേതൃത്വം അഴിച്ചുപണിയണം’; ബി.ജെ.പിക്കെതിരെ വെള്ളാപ്പള്ളി

പാലക്കാട്: കേരളത്തിലെ ബി.ജെ.പിക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും ബി.ഡി.ജെ.എസ് സ്ഥാപകനുമായ വെള്ളാപ്പള്ളി നടേശന്‍. മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ കോഴവാങ്ങിയെന്ന ആരോപണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

കോഴയിടപാട് പ്രധാനമന്ത്രിക്ക് അപമാനമാണ്. കേരളത്തിലെ ബി.ജെ.പി അഴിമതിയില്‍ മുങ്ങുമ്പോള്‍ നാറുന്നത് മോദിയാണ്. അദ്ദേഹത്തോട് നീതിയോ മര്യാദയോ കേരളത്തിലെ നേതാക്കള്‍ കാണിച്ചില്ല. കോടികള്‍ മറിഞ്ഞെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. മോദിയും അമിത്ഷായും കേരളഘടകത്തെ അഴിച്ചുപണിത് ശുദ്ധീകരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം കോഴ ആരോപണത്തില്‍ എം.ടി രമേഷ് പ്രതികരിച്ചു. തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്നും എം.ടി രമേശ് പറഞ്ഞു. നഴ്‌സറി സ്‌കൂളിനു പോലും അനുമതി നല്‍കാന്‍ കഴിയാത്ത ആളാണ് താന്‍. കോഴ നല്‍കി എന്നു പറയുന്നവരെ താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നും എം.ടി രമേശ് പറഞ്ഞു.

chandrika: