സിപിഎം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്; കെ.എം. ഷാജി

കോഴിക്കോട്: സിപിഎം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശന്‍ നടക്കുന്നതെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. പിണറായി ഡല്‍ഹിയില്‍ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പിണറായി ഡല്‍ഹിയില്‍ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശമെന്നും കെ.എം. ഷാജി വിമര്‍ശിച്ചു.

പിണറായി വിജയനും സിപിഎമ്മും ഇസ്രഈലിനെ എതിര്‍ക്കും. കേരളത്തില്‍ ഒരൊറ്റ ജൂതനും വോട്ട് ചെയ്യാനില്ല. പക്ഷെ പിണറായി വെള്ളാപ്പള്ളിയെ എതിര്‍ക്കില്ല. കാരണം ഇവിടെ വോട്ട് പോകും. എ. വിജയരാഘവന്‍ പറഞ്ഞ വഴിയിലാണ് വെള്ളാപ്പള്ളി പറയുന്നത്.

മുസ്‌ലിംകളെ തെറിപറയുന്നവരോട് മാത്രം സിപിഎമ്മിന് മൃദു സമീപനമാണെന്നും കെ.എം ഷാജി ആരോപിച്ചു. സിപിഎം സംഘ്പരിവാറിന് വഴിവെട്ടുകയാണെന്നും കെ.എം ഷാജി കുറ്റപ്പെടുത്തി.

നിങ്ങള്‍ വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടക്കുന്നത്. സിപിഎമ്മിന്റെ ചെരിപ്പുനക്കികള്‍ ലീഗിന്റെ സംയമനത്തെ പ്രകീര്‍ത്തിക്കുന്നു. സിപിഎമ്മിന്റെ ചെരിപ്പുനക്കികളുടെ സര്‍ട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്നും കെ.എം ഷാജി കൂട്ടിച്ചേര്‍ത്തു.വെള്ളാപ്പള്ളിയെ നവോഥാന സമിതിയുടെ ചെയര്‍മാന്‍ ആക്കിയത് മുഖ്യമന്ത്രിയാണ്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സി.പി.എം തയാറുണ്ടോ എന്നും ഷാജി ചോദിച്ചു.

ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ല. അദ്ദേഹം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനാകുമ്പോള്‍ വിമര്‍ശനവും കോലം കത്തിക്കലും സ്വാഭാവികമാണെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

webdesk18:
whatsapp
line