ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെ ലോക് സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി എത്തിയിരിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്‍.ഡി.എ മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണി മര്യാദകളുടെ ലംഘനമാണ് ബി.ജെ.പി നടത്തിയത്. മലപ്പുറത്ത് എന്‍.ഡി.എക്ക് സ്ഥാനാര്‍ത്ഥിയില്ല, ശ്രീപ്രകാശ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിന് ഇല്ലെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
കേരളത്തില്‍ എന്‍.ഡി.എ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബി.ഡി.ജെ.എസ് കേരളത്തില്‍ ബി.ജെ.പിയെക്കാള്‍ കരുത്തുളള പാര്‍ട്ടിയാണ്. തങ്ങളുടെ അണികള്‍ ബി.ജെ.പിയില്‍ ലയിക്കുമെന്ന് കരുതേണ്ട. ഭാവിയില്‍ ഏത് മുന്നണിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുളള സാധ്യതകള്‍ തളളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്നെ എന്‍.ഡി.എയോടുള്ള വിയോജിപ്പ് ബി.ഡി.ജെ.എസ് പ്രകടിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എന്‍.ഡി.എ നേതൃത്വം മാര്‍ച്ച് പത്തിന് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ നിന്നും തുഷാര്‍വെള്ളാപ്പള്ളി ഒഴിഞ്ഞുനിന്നിരുന്നു.