ആലപ്പുഴ: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സമീപ ഭാവിയില്‍ കേരളം ഭരിക്കാന്‍ ബി.ജെ.പിക്കാകുമെന്ന് തോന്നുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയും ബി.ഡി.ജെഎസ്സും തമ്മിലുള്ള പ്രശ്നങ്ങള്‍ തീരുമെന്ന് തോന്നുന്നില്ല. ചെങ്ങന്നൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളും മിടുക്കന്മാരാണ്. എന്‍.ഡി.എയിലെ എല്ലാ ഘടകകക്ഷികള്‍ക്കും മുന്നണിയില്‍ പ്രശ്നങ്ങളുണ്ട്. മുന്നണി എന്ന നിലയില്‍ എന്‍.ഡി.എ സജീവമല്ല. ഇത് പരിഹരിക്കേണ്ടത് ബി.ജെ.പി യുടെ കേന്ദ്ര- സംസ്ഥാന നേതൃത്വമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.