X

മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി ഒന്നാം പ്രതി; മാരാരിക്കുളം പൊലീസ് കേസെടുത്തു

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ കെ മഹേഷിന്റെ മരണത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തു.വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാനേജര്‍ കെ എല്‍ അശോകന്‍, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ കെ കെ മഹേശനെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

2020 ജൂണ്‍ 24നാണ് കണിച്ചുകുളങ്ങര എസ്എന്‍ഡിപി ഓഫീസില്‍ വച്ച് മഹേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് അടുത്ത് നിന്ന് കണ്ടെത്തിയ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു.മൈക്രോ ഫിനാന്‍സ് വിവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആണ് മഹേഷിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ആരോപണം.

Test User: