വ്യക്തമല്ലാത്ത നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അവ്യക്തവും ആശയക്കുഴപ്പവും ഉണ്ടാകുന്ന രീതിയിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ മാറ്റം വരുത്തുവാന്‍ ആര്‍ക്കും അവകാശമില്ല. കാഴ്ച മറയുന്ന തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ക്ക് മുന്‍പില്‍ ഒന്നും ഫിറ്റ് ചെയ്യാനും പാടില്ല.
വാഹനങ്ങളില്‍ ഫിറ്റ് ചെയ്യേണ്ട നമ്പര്‍ പ്ലേറ്റുകളെ കുറിച്ചും അവയുടെ വലിപ്പവും അക്ഷരങ്ങളുടെ വലിപ്പവും എന്നിവയെ കുറിച്ചെല്ലാം മോട്ടോര്‍ വാഹന വകുപ്പ് കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.