കനത്ത മഞ്ഞുവീഴ്ചയില്‍ 21 വിനോദസഞ്ചാരികള്‍ക്ക് പാകിസ്ഥാനില്‍ ദാരുണാന്ത്യം. പാകിസ്ഥാനിലെ പ്രധാന ഹില്‍ സ്റ്റേഷനായ മറിയയില്‍ ശനിയാഴ്ച ഓടെയാണ് സംഭവം. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. ദുരന്തത്തില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നു.
മഞ്ഞു വീഴ്ച കാണാന്‍ പോയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ആയിരത്തോളം വാഹനങ്ങള്‍ കുടങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. സഞ്ചാരികളെ രക്ഷപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ് പ്രദേശത്ത് ഉണ്ടായതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.