X

കോവിഡിന്റെ ബ്രേക്ക് മറികടന്ന് വാഹനവിപണി കുതിക്കുന്നു

കോവിഡിന്റെ ബ്രേക്ക്, മറികടന്ന് കുതിക്കുകയാണ് വാഹനവിപണി. ആവശ്യക്കാരും ഉപഭോക്താക്കളും കൂടി വരുകയാണ്. ഷോറൂമുകളുടെ പ്രവര്‍ത്തനം അടിമുടി മാറി. ഷോറൂമിലേക്കു പോകാതെ, സെയില്‍സ് റെപ്രസന്ററ്റീവിനെപോലും കാണാതെ വാഹനം വാങ്ങാം. ഒരു കടലാസില്‍പ്പോലും ഒപ്പിടേണ്ട. എല്ലാം ഡിജിറ്റല്‍.

ഇഷ്ടവാഹനം തിരഞ്ഞെടുക്കുന്നതു മുതല്‍ പണമിടപാടുവരെ വീട്ടിലിരുന്ന്. ഡെലിവറിയും വീട്ടില്‍ത്തന്നെ. ഇനി വാഹനമെടുക്കാന്‍ വായ്പ വേണോ, പുറത്തിറങ്ങാതെ അതും റെഡിയാകും. ‘അദൃശ്യനായ’ ഇടപാടുകാരന് വായ്പ നല്‍കാന്‍ പുതുതലമുറ ബാങ്കുകള്‍ സജ്ജം.

മുമ്പ് സാമ്പത്തികമാന്ദ്യത്തിന്റെ പിടിമുറുക്കത്തില്‍ വാഹനവില്‍പ്പന ഇടിഞ്ഞിരുന്നു. കൊറോണയുടെ തുടക്കത്തില്‍ വാഹനങ്ങളുടെ വില്‍പ്പന ഇനി ഉണ്ടാവില്ലെന്നു കരുതിയിരുന്നിടത്താണ് ഇപ്പോള്‍ ശുഭകരമായ മാറ്റം. പൊതുഗതാഗതം വഴി കൊറോണ പകരുമോയെന്ന് ഭയന്നാണ് പലരും ചെറുതെങ്കിലും വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്.

ഉയര്‍ന്ന വിലയില്ലാത്ത കാറുകളും ഇരുചക്രവാഹനങ്ങളുമാണ് ആളുകള്‍ സ്വന്തമാക്കുന്നത്. കാര്‍ വാങ്ങിയാല്‍ കുടുംബാംഗങ്ങള്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാമെന്ന ചിന്താഗതിയാണ് പൊതുവേയുള്ളതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.

Test User: