തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്് മുതല്‍ വാഹന പരിശോധന കര്‍ശനമാക്കും. വാഹന നിയമലംഘനങ്ങളുടെ പിഴത്തുക സംബന്ധിച്ച് അനിശ്ചിതത്വം നിലനിനിന്നതിനാല്‍ ഓണത്തോടനുബന്ധിച്ച് നിര്‍ത്തിവെച്ചിരുന്ന കര്‍ശന വാഹന പരിശോധനയാണ് ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്.
പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് കോടതിക്ക് വിടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഗതാഗത നിയമലംഘനങ്ങള്‍ക്ക് കേന്ദ്രം ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച സാഹചര്യത്തിലാണ് കര്‍ശന വാഹന പരിശോധന വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ ഇന്നലെ ഗതാഗത വകുപ്പ് മന്ത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതോടെയാണ് വാഹന പരിശോധനയിലെ ഇളവ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. വാഹന നിയമലംഘനങ്ങളുടെ പിഴത്തുക തീരുമാനിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാനിരിക്കെയാണ് വാഹന പരിശോധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പിന്നാക്കം പോയത്. ഇന്ന് മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്നു മുതല്‍ വീണ്ടും കര്‍ശന വാഹന പരിശോധന
Tags: Vehicle checking