തിരുവനന്തപുരം: വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ അടുത്തെത്തിയതോടെ സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വന്‍ കുതിപ്പ്. മലയാളികളുടെ തീന്‍മേശ വിഭവങ്ങളില്‍ പ്രധാനിയായ പയറിന്റെയും ബീന്‍സിന്റെയും വിലയിലാണ് കാര്യമായ മാറ്റം. കിലോഗ്രാമിന് 50 രൂപ വിലയുണ്ടായിരുന്ന പയറിന് നിലവില്‍ 100 രൂപയാണ് വില. 70 രൂപയായിരുന്ന ബീന്‍സിന്റെ വിലയും നൂറു രൂപ കടന്നു. പാവയ്ക്ക കിലോക്ക് 60 രൂപയും കാരറ്റിന് 80 രൂപയുമാണ് വില. ഇവക്കു പുറമെ ചെറിയ ഉള്ളി, ബീറ്റ്‌റൂട്ട്, പടവലങ്ങ, മുരിങ്ങിക്ക, കുമ്പളങ്ങ, പച്ചമുളക് തുടങ്ങിയവയുടെയും വില വര്‍ധിച്ചിട്ടുണ്ട്. ആഘോഷ സീസണായതും ലോറി സമരവും വരള്‍ച്ചയും കാരണവുമാണ് വില കുതിച്ചുയരാന്‍ കാരണമായത്. അതേസമയം സവാളക്കും തക്കാളിക്കും നേരിയ വില കുറവുണ്ട്.
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു; വിലനിലവാരം ഇങ്ങനെ
Tags: vegetables