തിരുവന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും, സംസ്ഥാത്ത് തുടരുന്ന പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് പ്രധാനകാരണം. കഴിഞ്ഞ ദിലസം കേരളത്തിലേക്ക്് കടത്തിയിരുന്ന ഫോര്‍മാലിന്‍ ചേര്‍ത്ത മീനുകള്‍ പിടിച്ചെടുത്തതോടെ മീന്‍ ഉപയോഗം കുറച്ച് ആളുകള്‍ പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ ഇടയാക്കി. ഉണക്ക മത്സ്യത്തിന്റെ വിലയും ഇരട്ടിയായിട്ടുണ്ട്.
തക്കാളി, മുളക്, ചെറിയ ഉള്ളി, പയര്‍, കൂര്‍ക്ക, പടവലം, പാവക്ക, വെണ്ട തുടങ്ങിയവക്ക് ഇരട്ടിയോ, അതിലധികമോ വില കൂടിയിട്ടുണ്ട്. കൂടാതെ ഒട്ടുമിക്ക പച്ചക്കറികള്‍ക്കും വില കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ കാരണം പ്രാദേശിക പച്ചക്കറി ഉത്പാദനം കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവില്‍ ഗണ്യമായ കുറവും തന്നെയാണ് വര്‍ധനവിന് കാരണം. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞത് പച്ചക്കറിയുടെ ഡിമാന്റ് വര്‍ധിപ്പിച്ചെങ്കിലും ആവശ്യമായ പച്ചക്കറി മാര്‍ക്കറ്റില്‍ ലഭ്യമാക്കാന്‍ സാധിച്ചില്ല. ഇതും വില ഉയരാന്‍ കാരണമായിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നാട്ടിന്‍ പുറങ്ങളിലെ പച്ചക്കറി മാര്‍ക്കറ്റുകളിലാണ് പച്ചക്കറിയുടെ വില വലിയതോതില്‍ കൂടിയത്. തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റും, കോഴിക്കോട്ടെ പാളയം മാര്‍ക്കറ്റും പോലുള്ള നഗരകളിലെ മാര്‍ക്കറ്റുകളില്‍ നാട്ടിന്‍ പുറങ്ങളിലെ അത്ര വിലവര്‍ധനവില്ല. പച്ചക്കറിയുടെ വിലവര്‍ധന സാധാരണക്കാരന്റെ ജീവിത ബജറ്റ് തകിടംമറിച്ചിരിക്കുകയാണ്.