ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനാകാന്‍ വീരേന്ദര്‍ സെവാഗ്. ആവശ്യവുമായി ബിസിസിഐ സെവാഗിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി തീരാനിരിക്കെയാണ് ബിസിസിഐ പുതിയ പരിശീലകനുള്ള അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തെ കരാര്‍ നീട്ടി നല്‍കാന്‍ കുംബ്ലെ ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കുംബ്ലെക്ക് ഒരു മികച്ച എതിരാളി എന്ന നിലയാണ് സെവാഗിനെ ബിസിസിഐ പരിഗണിക്കുന്നതെന്നറിയുന്നു. ഐസിസിയുമായുള്ള ബിസിസിഐ തര്‍ക്കത്തില്‍ കുംബ്ലെ ഇടപെട്ടതാണ് മുന്‍ സ്പിന്‍ ബൗളറോട് ക്രിക്കറ്റ് ബോര്‍ഡിന് അതൃപ്തി തോന്നാന്‍ കാരണം.
എന്നാല്‍ പരിശീലനകനാവാന്‍ അപേക്ഷ അയക്കാന്‍ ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് സെവാഗ് പ്രതികരിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണന്‍ എന്നിവരടങ്ങിയ മൂന്നംഗ ക്രിക്കറ്റ് സമിതിയാവും പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ഇത് സുപ്രീം കോടതിയുടെ ഇടക്കാല ഭരണസമിതി നിയോഗിച്ച നോമിനിയുടെ മേല്‍നോട്ടത്തിലാവും നടക്കുക.