X

വീണ വിജയൻ:പറഞ്ഞു കുടുങ്ങി സിപിഎം ; പറയാതെ കുടുങ്ങി മുഖ്യമന്ത്രി

കെ.പി ജലീൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഐ.ടി കമ്പനി സ്വകാര്യ കമ്പനികളിൽ നിന്ന് അനധികൃതമായി പണം വാങ്ങിയ വകയിൽ നികുതി വെട്ടിപ്പ് നടത്തിയതായി മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആരോപണം സിപിഎമ്മിനെ മുൾമുനയിൽ നിർത്തുന്നു. ആരോപണം പുറത്തുവന്ന് ആഴ്ചകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം ഉണർത്തുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മും മുഖ്യമന്ത്രിയും വൻ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.

1.7 2 കോടി രൂപ സിഎംആർഎൽ കമ്പനിയിൽനിന്ന് വീണ വിജയൻറെ എക്‌സാലോജിക് കമ്പനിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു എന്നാണ് ആരോപണം .മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിൽ ലഭിച്ച സമ്മാനമാണ് ഇതെന്നാണ് യുഡിഎഫിന്റെ ആരോപണം .ആരോപണം കത്തി നിൽക്കെ ആദ്യഘട്ടത്തിൽ മൗനം തുടർന്ന സിപിഎം പിന്നീട് അത് വീണ വിജയൻറെ കമ്പനി നൽകിയ സേവനത്തിന് ലഭിച്ച പ്രതിഫലം ആണെന്നാണ് വ്യാഖ്യാനിച്ചത്. ഇതോടെ പാർട്ടി വീണ്ടും കുരുക്കിലായി. അങ്ങനെയെങ്കിൽ 1.72 കോടി രൂപയുടെ നികുതിയായ 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ ഖജനാവിലേക്ക് ജി എസ് ടി ഇനത്തിൽ അടച്ചിട്ടുണ്ടോ എന്നായി ചോദ്യം. ഇതിന് പക്ഷേ സിപിഎം നേതൃത്വം മറുപടി പറയുന്നില്ല. പകരം ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വത്തിനെക്കുറിച്ചും മറ്റും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സർക്കാർ ഇതിനായി സിപിഎമ്മിന്റെ എറണാകുളം ,ഇടുക്കി ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

കേന്ദ്രസർക്കാരിലെ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ദുരുപയോഗിക്കുന്നു എന്ന പരാതി നിലനിൽക്കുകയാണ് സിപിഎം തന്നെ സംസ്ഥാന സർക്കാരിന്റെ വിജിലൻസ് പോലുള്ള ഏജൻസികളെ യുഡിഎഫ് എംഎൽഎക്ക് നേരെ പ്രതികാരത്തിനായി ദുരുപയോഗിക്കുന്നത് .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യുമെന്ന് പറഞ്ഞ സിപിഎം അഴിമതിയെക്കുറിച്ച് മിണ്ടാനാവാതെ വൻ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

മുഖ്യമന്ത്രി പ്രത്യേക ജനുസാണെന്ന് അവകാശപ്പെട്ടിട്ടും എന്തുകൊണ്ട് അദ്ദേഹത്തിന് സ്വന്തം മകളുടെ കാര്യത്തിൽ മിണ്ടാട്ടം മുട്ടി എന്നാണ് ജനം ചോദിക്കുന്നത്. പിണറായി വിജയൻറെ ലാവലിൻ കേസിൽ അടക്കം ഇല്ലാത്ത അവ്യക്തതയാണ് ഇപ്പോൾ മകളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഒഴിഞ്ഞുമാറുമ്പോൾ ഫലത്തിൽ ജനത്തിന്റെ സംശയം വീണ്ടും ഉയരുകയാണ്. സ്വർണ്ണക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായിരിക്കെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കൊടികളുടെ അഴിമതിയിൽപ്പെട്ടിരിക്കെ പുതുപ്പള്ളിയിൽ വൻ തിരിച്ചടിക്കാണ് ഇടതുമുന്നണി കാതോർത്തിരിക്കുന്നത്.

webdesk14: