X

സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ വീണാവിജയന്‍ കോടികള്‍ സമ്പാദിച്ചു;ആത്മകഥയില്‍ ആരോപണം

കോവിഡ് കാലത്ത് സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ ജനങ്ങളുടെ ഡാറ്റാ ബേസ് ശിവശങ്കര്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റതിലൂടെ വീണാവിജയന്‍ കോടികള്‍ സമ്പാദിച്ചതായും സ്വപ്‌നാസുരേഷിന്റെ ആത്മകഥയില്‍ ആരോപണം. ആ വിഷയത്തില്‍ ആരോഗ്യമന്ത്രിയായിരുന്ന ഷൈലജ ടീച്ചര്‍ ശിവശങ്കറുമായി നേരിട്ട് ഏറ്റുമുട്ടി. സര്‍ക്കാരിന്റെ ഭാഗമായ ഷൈലജടീച്ചര്‍ ഇത്തരത്തില്‍ ഇടഞ്ഞത് ശിവശങ്കറിന് വലിയ ക്ഷോഭമുണ്ടാക്കി. അതേപറ്റിയൊക്കെ പൊട്ടിത്തെറിച്ച് ആ സമയത്ത് ശിവശങ്കര്‍ സംസാരിച്ചതായും ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ത്തില്‍ പറയുന്നു.

ഷാര്‍ജയിലെ റോയല്‍ ഫാമിലി ഹിസ് ഹൈനസും ഹെര്‍ ഹൈസനസും കേരളത്തില്‍ വന്നപ്പോള്‍ ഹെര്‍ ഹൈനസിനെ സ്‌പോണ്‍സറാക്കി മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് ഷാര്‍ജയില്‍ ഐ.ടി ഹബ്ബ് തുടങ്ങാനുള്ള അവസരം ഈ സന്ദര്‍ശനത്തിനിടയില്‍ ഒപ്പിച്ചെടുക്കണമെന്ന് ശിവശങ്കര്‍ നിര്‍ദ്ദേശിച്ചു. അക്കാര്യങ്ങള്‍ സംസാരിച്ചത് ക്ലിഫ് ഹൗസില്‍വെച്ചാണ്. അന്നത്തെ ചീഫ് സെക്രട്ടറി, ശിവശങ്കര്‍, മുഖ്യമന്ത്രി, കുടുംബാംഗങ്ങള്‍ എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. കൂടാതെ അവര്‍ വരുമ്പോള്‍ എങ്ങിനെ പെരുമാറണം ആതിഥ്യമര്യാദകള്‍ എങ്ങിനെ എന്നെല്ലാം കമലയെയും വീണയെയും പറഞ്ഞു പഠിപ്പിക്കാനൊക്കെയായി വീണ്ടും അനൗദ്യേഗികമായ സന്ദര്‍ശനവും ക്ലിഫ്ഹൗസില്‍ ആ സമയം നടത്തിയിട്ടുണ്ട്. എന്നാല്‍ ഹെര്‍ ഹൈനസിനെ സ്‌പോണ്‍സറാക്കികൊണ്ടുള്ള വീണയുടെ സ്വകാര്യ പദ്ധതിയുടെ ചര്‍ച്ചയില്‍ കമലയുടെ അമിതാവേശവും പെരുമാറ്റ രീതിയുമൊന്നും ഹെര്‍ ഹൈനസിന് ഇഷ്ടമായില്ല. അവര്‍ക്ക് സമ്മാനമായി കരുതിയ ആഭരണപ്പെട്ടിയും അവര്‍ സ്വീകരിച്ചില്ല.

ചീഫ് മിനിസ്റ്റര്‍ അദ്ദേഹത്തിന്റെ കുടുംബം, സി.എം രവീന്ദ്രന്‍, നളിനി നെറ്റോ, പി. ശ്രീരാമകൃഷ്ണന്‍, കെ.ടി ജലീല്‍ തുടങ്ങിയവരൊക്കെ പലതരത്തിലും വിധത്തിലും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കണ്‍സൈന്‍മെന്റുകളുടെ ഭാഗമായിരുന്നു. കോണ്‍സുലേറ്റും മുഖ്യമന്ത്രിയുമായുള്ള അഗാധ ബന്ധത്തിന്റെ ഭാഗമായാണ് അസാധാരണ കനമുള്ള ബിരിയാണി ചെമ്പുകള്‍ ക്ലിഫ് ഹൗസിലേക്ക് പോയിരുന്നത്. ഈ കാര്യങ്ങളെല്ലാം നിറവേറ്റപ്പെട്ടിരുന്നത് ശിവശങ്കറിന്റെ കര്‍ശന നിര്‍ദ്ദേശത്തിലും നിയന്ത്രണത്തിലുമായിരുന്നു. ഏതുകാര്യത്തിനും മുഖ്യമന്ത്രി ഏര്‍പ്പാടാക്കിയ ഇടനിലക്കാരനായിരുന്നു ശിവശങ്കര്‍. ശിവശങ്കറിനൊക്കെ ശമ്പളത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് കമ്മീഷനായി കിട്ടുന്നതെന്നും ആത്മകഥയില്‍ പറയുന്നു.

Test User: