X

കേരളത്തില്‍ ബി.ജെ.പി നേതാക്കൾ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെയാണ് ക്രൈസ്തവര്‍ക്ക് പിന്നാലെ നടക്കുന്നതെന്ന് വി.ഡി.സതീശൻ

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ രാജ്യത്ത് പത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും ഇതിന് പുറമെയാണ് മണിപ്പൂരിലെ പ്രശ്‌നങ്ങളെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. മണിപ്പൂരിലും ക്രൈസ്തവരും അവരുടെ ദേവാലയങ്ങളുമാണ് ആക്രമിക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തിനിടെ രണ്ടായിരത്തിലധികം ക്രൈസ്തവ ആരാധാനാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാര്‍ സംഘടനകള്‍ ക്രൈസ്തവരെ ആക്രമിക്കുന്നത്. അങ്ങനെയുള്ള ബി.ജെ.പി നേതാക്കളാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ ക്രൈസ്തവര്‍ക്ക് പിന്നാലെ നടക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്

 

webdesk15: