കോഴിക്കോട്ടെ ഹോട്ടൽ ഉടമയുടെ കൊലപാതകം ക്രൂരവും മനുഷ്യനെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സംഭവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ദൗർഭാഗ്യകരമായ കാര്യങ്ങൾ സംസ്ഥാനത്ത് ആവർത്തിക്കുന്നു. കേരളത്തിൽ ഒരു അരഷിതാവസ്ഥയുണ്ട്. എല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ പോലീസിനെ ദുർബലപ്പെടുത്തിയത് ഈ സർക്കാരാണ്. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടിയാണ്. പോലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞ് തമ്മിലടിക്കുകയാണ്. കേരളത്തിലെ പോലീസിനെ ഇപ്പോൾ ആർക്കും വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.