കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും താനും തമ്മില്‍ തര്‍ക്കമെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തര്‍ക്കം ഉണ്ടായി എന്നത് സത്യമാണ്. വിജയത്തിന്റെ ഫുള്‍ ക്രെഡിറ്റ് തനിക്ക് നല്‍കുമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു. അത് വേണ്ടന്ന് താന്‍ നിര്‍ദേശിച്ചു. എന്നാല്‍ അത് പറയുമെന്ന് സുധാകരന്‍ വാശി പിടിച്ചു. അത് തടയാന്‍ ആണ് താന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചത്. അദ്ദേഹം പറഞ്ഞു.കൂടുതല്‍ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിരുന്നതിനാലാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.