പാശ്ചാത്യ രാജ്യങ്ങളില്‍ പഴമ ട്രെന്‍ഡിങ്ങായി മാറുകയാണ്. കമ്പനികളില്‍ നിന്ന് വനിതകള്‍ ജോലി മതിയാക്കി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണ്. അലക്‌സിയ ഡെലോറസ് എന്ന 29 കാരിയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പ്രചാരം നേടിയത്. ജോലി വിട്ട് വീട്ടുകാര്യങ്ങള്‍ നോക്കാനാണ് താത്പര്യമെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് 1950 കളിലെ വീട്ടമ്മയെ പോലെ ജീവിച്ചാല്‍ മതി എന്നാണ് യുവതിയുടെ പക്ഷം.
ഒരു കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അലക്‌സിയ. എന്നാല്‍, തനിക്ക് 1950 കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കണം എന്നും പറഞ്ഞ് ജോലി ഒഴിവാക്കി വീട്ടുകാര്യങ്ങള്‍ നോക്കി ആനന്തം കണ്ടെത്തുകയാണ്. ഒരുപാട് സ്ത്രീകള്‍ ഇപ്പോള്‍ ഈ ട്രെന്‍ഡിനു പിന്നാലെയാണ്. ഇതിന് tradwives എന്നാണ് അറിയപ്പെടുന്നത്.
ഇതില്‍ സ്ത്രീകള്‍ പഴയ കുടുംബവ്യവസ്ഥയെ ഇഷ്ടപ്പെടുന്നവരാണെന്ന് കണ്ടെത്തി. സ്ത്രീകള്‍ വീട്ടുകാര്യം നോക്കേണ്ടവരാണെന്നും പുരുഷന്മാര്‍ മറ്റ് കാര്യങ്ങളെല്ലാം നോക്കേണ്ടുന്നവരാണെന്നുമുള്ള ചിന്തയാണ് ഇവര്‍ക്കുള്ളത്. ഗൂഗിള്‍ ട്രെന്‍ഡ്‌സ് നോക്കിയാല്‍ ഈ tradwives എന്ന വാക്ക് പ്രചാരം നേടിയത് 2018 ന്റെ പകുതിയോട് കൂടിയാണ് എന്ന് കാണാം.
അലക്‌സിയ പറയുന്നത് ജോലി ചെയ്യുന്ന സമയത്ത് കുട്ടിയെ അവഗണിക്കുന്നത് പോലെ തോന്നി. അതാണ് ജോലി പൂര്‍ണമായും ഉപേക്ഷിച്ച് വീട്ടുകാര്യം നോക്കാന്‍ തീരുമാനിച്ചത് എന്നാണ്. താന്‍ ഇഷ്ടപ്പെടുന്നത് 50 കളിലെ വീട്ടമ്മമാരുടെ ജീവിതമാണ്. ഭാര്യ ഭര്‍ത്താവിനെയും കുട്ടികളെയും ശ്രദ്ധിക്കുക, ഭര്‍ത്താവ് ജോലിക്ക് പോവുക, അതാണ് തനിക്കിഷ്ടം എന്നും അലക്‌സിയ പറയുന്നു.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതം അവള്‍ ലോകവുമായി പങ്ക് വയ്ക്കുകയും ചെയ്യുന്നുണ്ട്. അലക്‌സിയ വിശ്വസിക്കുന്നത് വരും കാലത്ത് അനേകം സ്ത്രീകള്‍ തന്നെ പോലുള്ളവര്‍ പിന്തുടരുന്ന ഈ ജീവിതരീതി പിന്തുടരും എന്നാണ്.സോഷ്യല്‍ മീഡിയയില്‍ അലക്‌സിയയുടെ തീരുമാനത്തിന് പിന്‍ന്തുണയും വിമര്‍ശനവും ലഭിക്കുന്നുണ്ട്.