X

ക്രിസ്ത്യാനികള്‍ക്കെതിരായ ആര്‍.എസ്.എസ് അതിക്രമത്തില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് വി.ഡി. സതീശന്‍

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വലതുപക്ഷ സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തി  പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രിസ്ത്യാനികള്‍ക്കെതിരെ കര്‍ണാടക, ഗുജറാത്ത് തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍ ആര്‍എസ്എസുമായി യോജിച്ചനില്‍ക്കുന്ന വലതുപക്ഷസംഘടനകള്‍ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

2021ല്‍ ക്രൈസ്തവര്‍ക്കെതിരെ 39 അക്രമങ്ങളാണ് കര്‍ണാടകയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ കണക്കുകള്‍ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ആയതിനാല്‍ ക്രിസ്ത്യന്‍ സമുദായത്തിനെതിരെയുള്ള ആതിക്രമങ്ങള്‍ തടയാന്‍ വേണ്ട നടപടികള്‍ കേന്ദ്രം സ്വീകരിക്കണമെന്നും കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിര്‍ദേശം നല്‍കണമെന്നും വി.ഡി സതീശന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Test User: