ഉപജീവന മാര്‍ഗം ഇല്ലാതാക്കിയല്ല കോവിഡിനെ നേരിടേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നഗരസഭാ ജീവനക്കാരുടെ അതിക്രമത്തിനിരയായ അല്‍ഫോണ്‍സയുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അല്‍ഫോണ്‍സയ്ക്ക് കച്ചവടം ചെയ്യാനുള്ള സൗകര്യം കോണ്‍ഗ്രസ് ഒരുക്കും. സര്‍ക്കാര്‍ അന്നത്തെ അന്നത്തിനായി ജോലി എടുക്കുന്നവരുടെ മെക്കിട്ടു കയറുന്നു. ജനങ്ങളുടെ മേലെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രതിസന്ധി മൂലം വഴിയോര കച്ചവടങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി എന്ന കാരണത്താലാണ് അല്‍ഫോണ്‍സ എന്ന സ്ത്രീയുടെ മത്സ്യം നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്.