X

ലോകായുക്ത ബില്‍ സഭയില്‍: ജുഡീഷ്യറിക്കു മേല്‍ കടന്നുകയറ്റമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി നിയമമന്ത്രി പി.രാജീവാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. അതേസമയം, ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധമറിയിച്ചു. ലോകായുക്ത വിധി സര്‍ക്കാറിന് തള്ളാമെന്ന വ്യവസ്ഥ ജുഡീഷ്യറിക്കു മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

നിയമസഭയുടെ അന്തസ്സിനു ചേരാത്ത നിയമനിര്‍മാണമാണ് ലോകായുക്ത നിയമഭേദഗതിയെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ലിന്റെ നിയമസാധുതയെയും ഭരണഘടനാസാധുതയെയും വെല്ലുവിളിക്കുന്നതാണിത്. ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവിന് കവരാന്‍ അവസരമൊരുക്കുന്നതാണ് ഭേദഗതിയിലൂടെ കൊണ്ടുവരുന്ന നിയമനിര്‍മാണം. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ സാധിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Chandrika Web: