കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റിനെ വിമര്‍ശിച്ച സിപിഎം നിലപാടിനെ പരിഹസിച്ച് വി.ഡി സതീശന്‍ എംഎല്‍എ. മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇ.ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്നും രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജന്‍സിയാണ് ഇഡിയെന്ന് സിപിഎം പ്രസ്താവന പുറത്തുവന്നതോടെയാണ് സതീശന്റെ പരിഹാസം.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ഇന്നലെ രാത്രി വരെ സി പി എം നേതാക്കള്‍ പറഞ്ഞത് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് അന്വേഷണത്തിന് വന്നത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ് , മടിയില്‍ കനമില്ലാത്ത വന് വഴിയില്‍ പേടിക്കേണ്ട കാര്യമുണ്ടോ?, ഏതു തരത്തിലുള്ള അന്വേഷണത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യും തുടങ്ങിയ കാര്യങ്ങളാണ്.
ഇന്ന് നേരെ മലക്കംമറിഞ്ഞു. മന്ത്രി ജലീലിനെ ചോദ്യം ചെയ്തത് ഇ.ഡി. പുറത്ത് പറഞ്ഞത് ശരിയായില്ല.ഇ.ഡി. തന്നെ ശരിയല്ല. രാഷ്ട്രീയ പ്രേരിതം. അന്വേഷണം ശരിയായ രീതിയിലല്ല. അവരെ ചോദ്യം ചെയ്‌തോ, ഇവരെ ചോദ്യം ചെയ്‌തോ? എപ്പടി? അണ്ടിയോട് അടുക്കുമ്പോഴറിയാം മാങ്ങയുടെ പുളി.