കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടക്കാനുള്ള നീക്കത്തെ ശക്തമായ രീതിയില്‍ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നതും പലതും അവസാനിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച 16 കേസുകള്‍ ഉള്‍പ്പെടെ 40 ക്രിമിനല്‍ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താന്‍ തയാറാകാത്ത സര്‍ക്കാറാണ് നിസാര കേസുകളുള്ള ഫര്‍സീനെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.