തിരുവനന്തപുരം: മലയാളികളുടെ ആത്മാഭിമാനത്തെ ഇനിയെങ്കിലും ചോദ്യം ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കാണാന്‍ വരേണ്ടെന്ന കായിക മന്ത്രിയുടെ പ്രസ്താവന കാരണമാണ് കാര്യവട്ടത്ത് കാണികള്‍ കുറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
ഫേസ്ബുക്ക് കുറിപ്പിലൂടെ വി.ഡി. സതീശന്‍ പറഞ്ഞു,
പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരണ്ടെന്ന് കായികമന്ത്രി… ഇന്ന് കളി നടക്കുന്നത് ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍… ഇനിയെങ്കിലും മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ഗ്രീന്‍ ഫീല്‍ഡില്‍ സെഞ്ച്വറി നേടിയ ഗില്ലിനും കോഹ്ലിക്കും അഭിനന്ദനങ്ങള്‍…
ടിക്കറ്റിന്റെ വിനോദ നികുതി കുത്തനെ ഉയര്‍ത്തിയത് ന്യായീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. നികുതി കുറക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടതില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. വിമര്‍ശനമുയര്‍ന്നെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മന്ത്രിയെ പിന്തുണച്ചിരുന്നു. പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക പ്രയാസമായിരിക്കും എന്നതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എം.വി ഗോവിന്ദന്‍ ന്യായീകരിച്ചത്.