X

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമെന്ന് വി ഡി സതീശൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജമെന്ന് വി ഡി സതീശൻ പറഞ്ഞു.. പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് വിജയിക്കും. രണ്ട് സർക്കാരുകളെ വിചാരണ ചെയ്യുന്ന തിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒഴിവുള്ള എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് കോൺഗ്രസ് എന്ത് ചെയ്യാനാണെന്നും സതീശൻ ചോദിച്ചു. പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ യുഡിഎഫ് താത്പര്യമെടുത്തുവെന്ന മന്ത്രി വി എൻ വാസവന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

webdesk14: