X

മുസ്ലിംലീഗിനെതിരെ പിണറായി വിജയന്‍ തിരിയുന്നത് ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് വി.ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിംലീഗിനെതിരെ തിരിയുന്നത് വര്‍ഗീയത പ്രോത്സാഹിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ലീഗിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം യു.ഡി.എഫ് അനുവദിക്കില്ല. ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്തയാളാണ് പിണറായി വിജയന്‍. മുസ്ലിംലീഗിനെതിരെ പിണറായി വിജയന്‍ തിരിയുന്നത് ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്. അദ്ദേഹം വിശദീകരിച്ചു.

ഹിന്ദു മതരാഷ്ട്രമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന പിണറായി വിജയന്റെ പ്രസ്താവന സ്വന്തം ചെയ്തികളിലുള്ള കുറ്റബോധം കൊണ്ടാണ്. വികസന വിരുദ്ധതയുടെ തൊപ്പി കൂടുതല്‍ ചേരുന്നത് മുഖ്യമന്തിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാണ്. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ 5 ചോദ്യങ്ങള്‍ UDF ഉന്നയിച്ചെങ്കിലു ഒന്നിനും മറുപടിയില്ല. നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പദ്ധതിക്ക് പിന്നില്‍ ദുരൂഹതയുള്ളതിനാലാണ്. സി.പി.ഐയേയും ശാസ്ത്ര സാഹിത്യ പരിക്ഷത്തിനേയുമെങ്കിലും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

 

Test User: