പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയെന്നത് ഗൗരവതരമായി അന്വേഷിക്കേണ്ട വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതയെ താല്‍ക്കാലിക രാഷ്ട്രീയലാഭത്തിന് വേണ്ടി താലോലിക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്. സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന്‍ നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും വിഡി സതീശന്‍ പറഞ്ഞു.
ഇതിന് മുന്‍പും ഈ സംഘടനകള്‍ പൊലീസില്‍ കടന്നുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നെന്നും ആദ്യം ഈ പ്രീണന നയം സി.പി.എം അവസാനിപ്പിക്കണമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. താക്കോല്‍ സ്ഥാനങ്ങളിലേക്ക് ആളുകളെ പോസ്റ്റ് ചെയ്യുന്നത് സി.പി.എമ്മാണ്. ഇതോടെ പൊലീസിന്റെ ലൈന്‍ ഓഫ് കണ്‍ട്രോള്‍ നഷ്ടമായി. എല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് വിട്ടുകൊടുത്തതാണ് ഇതിന് കാരണമെന്നും അതുകൊണ്ടാണ് പൊലീസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപകടകരമായി സ്ഥിതിവിശേഷമാണിതെന്നും സതീശന്‍ ഓര്‍മപ്പെടുത്തി.