X

ജനകീയ സമരങ്ങളെ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്; വിഡി സതീശന്‍

സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

ജനകീയ സമരങ്ങളെ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്. ഡിപിആറില്‍ എന്ത് പറയുന്നെന്ന് മന്ത്രിമാര്‍ക്ക് പോലും അറിയില്ല. മന്ത്രിമാരും കെ.റെയില്‍ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത് അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായിയുടെ രാജസദസിലെ വിദൂഷകന്‍മാരായ ഇ.പി ജയരാജനും സജി ചെറിയാനുമൊക്കെ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. അതൊന്നും കൊണ്ട് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട. സമര മുഖത്ത് നില്‍ക്കുന്ന സാധാരണക്കാരെ ഞങ്ങള്‍ കുരുതി കൊടുക്കില്ല. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സമര സമിതിയ്ക്ക് യുഡിഎഫ്
പൂര്‍ണ പിന്തുണ നല്‍കും അദ്ദേഹം പറഞ്ഞു.

Chandrika Web: