തിരുവനന്തപുരത്തേക്ക് കീഴാറ്റൂരിലെ പ്രതിഷേധക്കാര്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ലോങ് മാര്‍ച്ച് ഇപ്പോള്‍ നടത്തില്ല. ഓഗസ്റ്റില്‍ തൃശൂരില്‍ ചേരുന്ന യോഗതത്തില്‍ തീരുമാനിക്കാമെന്ന ധാരണയില്‍ ഇന്ന് ചേര്‍ന്ന കണ്‍വെന്‍ഷെന്‍ പിരിഞ്ഞു. അതേസമയം കീഴാറ്റൂരിലെ വയല്‍കിളികള്‍ സി.പി.എമ്മിന് ശത്രുക്കളല്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
കീഴാറ്റൂര്‍ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലക്ക് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു ലോങ് മാര്‍ച്ച് പ്രഖ്യാപനം.
അതേസമയം വയല്‍കിളി സമരത്തിന്റെ നട്ടെല്ല് ചില തീവ്രവാദ ഗ്രൂപ്പുകളാണെന്ന ആരോപണം ജയരാജന്‍ ആവര്‍ത്തിച്ചു. വയല്‍കിളി സമരം അവസാനിപ്പിക്കാന്‍ സി.പി.എം മുമ്പും ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം ഇനിയും തുടരും. അവര്‍ സി.പി.എമ്മിന്റെ ശത്രുക്കളല്ല. എന്നാല്‍ കേരളത്തില്‍ മാവോയിസ്റ്റ്-ഇസ്ലാമിക സഖ്യം രൂപപ്പെടുകയാണ്. അവരാണ് വയല്‍കിളി സമരത്തിന്റെയും നട്ടെല്ല’. ജയരാജന്‍ ആരോപിച്ചു.