X

വാവസുരേഷിന്റെ ആരോഗ്യനില സാധാരണ നിലയില്‍; നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജ്

വാവസുരേഷിന്റെ ആരോഗ്യനില സാധാരണ നിലയില്‍. ഇന്നലെ മുതല്‍ പരസഹായമില്ലാതെ എഴുന്നേറ്റിരുന്നതായും സംസാരിക്കുന്നുണ്ടന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.

മുറിയിലേക്ക് മാറ്റി നിരീക്ഷിച്ചശേഷം ഡിസ്ചാര്‍ജിനെ കുറിച്ച് ആലോചിക്കും.

കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് കോട്ടയം കുറിച്ചിയില്‍ വച്ച് വാവാ സുരേഷിന് പാമ്പ് കടി ഏല്‍ക്കുന്നത്. പാമ്പിനെ ചാക്കിലാക്കുന്നതിനിടയില്‍ പാമ്പ് വലതു കാലിലെ തുടയുടെ ഭാഗത്ത് കടിക്കുകയായിരുന്നു.

Test User: