പാമ്പ് കടിയേറ്റ ചികത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു.കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് അല്‍പസമയം മുന്‍പാണ് സുരേഷ് ആശുപത്രി വിട്ടത്.ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതു കാരണമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ അപകടം പറ്റിയ സമയത്ത് പലരും തനിക്കെതിരെ കാര്യങ്ങള്‍ നീക്കിയെന്നും വാവ സുരേഷ് പറഞ്ഞു.
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ജനുവരി 31നാണ് സംഭവം നടന്നത്. തുടര്‍ന്ന് വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു വാവ സുരേഷ് പാമ്പിനെ പിടികൂടാന്‍ എത്തിയത്. പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് കടിയേല്‍ക്കുന്നത്.