ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാര്‍ക്ക് ബിജെപി എംപി വരുണ്‍ ഗാന്ധി നിര്‍ണായക പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണവുമായി അമേരിക്കന്‍ അഭിഭാഷകന്‍. അമേരിക്കന്‍ അഭിഭാഷകനായ സി എഡ്മണ്ട്സ് അലനാണ് വിവാദ ആയുധ വ്യാപാരി അഭിഷേക് വര്‍മ്മക്കും ആയുധക്കടത്തുകാര്‍ക്കും ബിജെപി എംപി വരുണ്‍ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നുള്ള ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചുള്ള ഹണിട്രാപ്പിലൂടെയാണ് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം. ശര്‍മയുടെ ആദ്യ ബിസിനസ് പങ്കാളി കൂടിയായിരുന്നു അലന്‍.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ വരുണ്‍ ഗാന്ധി ഇത്തരം ബാലിശമായ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. വരുണിന്റെ നിരവധിയായ ചിത്രങ്ങളടങ്ങുന്ന സിഡി അടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് അയച്ച കത്തിലാണ് അലന്‍ ഇക്കാര്യങ്ങള്‍ ആരോപിക്കുന്നത്. ദേശീയ പ്രതിരോധ ഉപദേശക സമിതി അംഗമെന്ന നിലയില്‍ വരുണ്‍ഗാന്ധി ദേശസുരക്ഷയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ നിര്‍ണായകമായ വിവരങ്ങള്‍ ആയുധ നിര്‍മ്മാതാക്കള്‍ക്ക് കൈമാറിയെന്നാണ് സെപ്തംബര്‍ 16ന് അയച്ച കത്തിന്റെ ഉള്ളടക്കം.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആരോപണം നിഷേധിച്ച വരുണ്‍, 2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുമുതല്‍ തനിക്ക് വര്‍മയുമായി ബന്ധമില്ലെന്നുപറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തി ആരോപണം നടത്തിയ പ്രശാന്ത്ഭൂഷണും. യോഗേന്ദ്രയാദവിനുമെതിരെ മാനനഷ്ടക്കേസുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.