വര്‍ക്കലയിലെ വീട്ടില്‍ തീപ്പിടിത്തമുണ്ടായി അഞ്ച് പേര് മരിച്ച സംഭവത്തില്‍ തീപടര്‍ന്നത് കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് വീഴുകയായിരുന്നു. പിന്നാലെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ജനലിലൂടെയാണ് തീ ഹാളിലേക്ക് പടര്‍ന്നത്. അഞ്ച് മിനിട്ടിന് ശേഷമാണ് പൊട്ടിത്തെറി ഉണ്ടായത്. തീപ്പിടിത്തത്തില്‍ അട്ടിമറി സാധ്യത പൂര്‍ണമായും പോലീസ് തള്ളി.