X

വാരിയംകുന്നനെ ലോകത്തെ ആദ്യത്തെ താലിബാന്‍ നേതാവെന്ന് വിളിച്ച് അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ നേതാവെന്ന് വിളിച്ച് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. വാരിയംകുന്നന്‍ ലോകത്തെ ആദ്യത്തെ താലിബാന്‍ നേതാവായിരുന്നെന്നാണ് അബ്ദുള്ളക്കുട്ടിയുടെ ആക്ഷേപം. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പ്രസംഗിച്ചു. കണ്ണൂരില്‍ യുവമോര്‍ട്ട സംഘടിപ്പിച്ച പരിപാടിയിലായിരുന്നു എപി അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം.

സംവിധായകന്‍ ആഷിഖ് അബു നേരത്തെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജിനെയാണ് നായകനായി പരിഗണിച്ചിരുന്നത്. ഇതേ തുടര്‍ന്നായിരുന്നു വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഇതിനു പിന്നാലെ ബിജെപി അനുഭാവിയും സംവിധായകനുമായ അലി അക്ബറും വാരിയംകുന്നനെ വില്ലനാക്കി കൊണ്ട് സിനിമ പ്രഖ്യാപിച്ചു.

web desk 1: