പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ബിജെപി നേതൃത്വത്തിന് വന്‍ വെല്ലുവിളിയുയര്‍ത്തുന്നതായി വിലയിരുത്തല്‍. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തില്‍പരം ഭൂരിപക്ഷത്തില്‍ കെജ്രിവാളിനോട് ജയിച്ച മോദിക്ക് 2019 കടുത്ത വെല്ലുവിളിയാവുമെന്നാണ് വാരാണസിയിലെ വോട്ട് കണക്കുകള്‍ പറയുന്നത്.
യോഗി സര്‍ക്കാറിന് കടുത്ത എതിരാളിയായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്നെ മോദിക്കെതിരെ മത്സരിച്ചാല്‍ മണ്ഡലത്തില്‍ വലിയ അത്ഭുതം തന്നെ സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍.
ഇലക്ഷന് കമ്മീഷന്‍ കണക്കില്‍ 2014 ലില്‍ 17 ലക്ഷം വോട്ടര്‍മാരില്‍ 10 ലക്ഷം പേര്‍ മാത്രമാണ് മണ്ഡലത്തില്‍ വോട്ട് ചെയ്തത്. മോദി ട്രെന്റിനിടയിലും ഇതില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ കെജ്രിവാളിന് പിടിക്കാന്‍ കഴിഞ്ഞിരുന്നു. മുക്കാല്‍ ലക്ഷം വോട്ടുകള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ അജയ് റായിയും പിടിച്ചു. കൂടാതെ എസ്പിയും ബിഎസ്പിയും കൂടി ഒരു ലക്ഷത്തില്‍ പരം വോട്ടുകളും നേടി. 37 സ്ഥാനാര്‍ഥികളാണ് 2014ല്‍ വാരണസിയില്‍ മത്സരിച്ചത്. ഈ വോട്ടു വീതംവെക്കലിനിടയിലായിരുന്നു മോദിയുടെ വമ്പന്‍ ജയം.
തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുകയും എസ്പിയും ബിഎസ്പിയും പിന്മാറുകയും ചെയ്താല്‍ മോദി വെള്ളം കുടിക്കുമെന്നാണ് തെഹല്‍ക്കയിലെ മുന്‍ മാധ്യമപ്രവര്‍ത്തകനായി മാത്യു സാമുവലിന്റെ കണക്കുകള്‍ നിരത്തിയുള്ള വിലയിരുത്തല്‍.
15 ലക്ഷമാണ് ആകെ വോട്ടുകള്‍. അഞ്ചു നിയമസഭാ മണ്ഡലങ്ങള്‍ അവിടെയുണ്ട്. അതില്‍ രണ്ടെണ്ണം റൂറല്‍. ബാക്കിയുള്ള മൂന്നെണ്ണം അര്‍ബന്‍. ഏറ്റവും വോട്ടുകള്‍ ഉള്ള കമ്മ്യൂണിറ്റി മുസ്ലിം സമുദായമാണ്. 3 ലക്ഷം വോട്ടുകള്‍. യാദവ 1.5 ലക്ഷവും ദളിതര്‍ക്ക് 80000 വോട്ടുകളുമുണ്ട്. അപ്പര്‍ കാസറ്റ് ബ്രാഹ്മിന്‍സ് 2.5 ലക്ഷം, കയസ്ത 60000, വൈശ്യ 2 ലക്ഷം, ഭൂമിയാര്‍ 1.5 ലക്ഷം, ചൗറസിയ 80000- ഇതാണ് കണക്കുകള്‍.
കഴിഞ്ഞ പ്രാവശ്യം ഒബിസി പൂര്‍ണമായി നരേന്ദ്രമോദിയെ പിന്താങ്ങി. എസ്പിയും ബിഎസ്പിയും കേജരിവാളും വെവ്വേറെ മത്സരിച്ചു. അതായത് ചതുഷ്‌കോണ മത്സരം. മോദിക്ക് മുന്‍പ് മുരളി മനോഹര്‍ ജോഷി 17000 വോട്ടിന് കഷ്ടിച്ചാണ് ജയിച്ചു കയറിയത്. അതായത് പ്രിയങ്ക മത്സരിക്കുകയും എസ്പിയും ബിഎസ്പിയും പിന്മാറുകയും ചെയ്താല്‍ ഈ ചൂടത്തു മോദി വെള്ളം കുടിക്കും..!
ചിലപ്പോള്‍ പ്രിയങ്ക ജയ്ന്റ് കില്ലര്‍ ആകും. കാത്തിരുന്നു കാണാം. ഗംഗാജി ആരെ പുണരുമെന്ന്!
ചിലപ്പോള്‍ പ്രിയങ്ക മോദിയുടെ കട്ടയും പടവും മടക്കും… അതോടെ മോദി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കപ്പെടും…, മാത്യു സാമുവലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കാളും ജനങ്ങളോട് അടുപ്പം കാട്ടുന്ന പ്രിയങ്ക പത്തു ദിവസം പദയാത്ര നടത്തിയാല്‍ ഇളകി മറിയാവുതേയുള്ളൂ ഇപ്പോഴത്തെ വാരണാസി മണ്ഡലം. ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിക്കുന്ന പ്രിയങ്കയുടെ ബോഡി ലാംഗ്വേജ് കോണ്‍ഗ്രസിന് മുതല്‍ കൂ
ട്ടാവും. പ്രിയങ്കയില്‍ കൂടി ഇന്ദിരയെ കാണുന്നവര്‍ ഉത്തര്‍പ്രദേശില്‍ കൂടുതലാണ്. ഒപ്പം ബിജെപിയിലെ മോദി-ഷാ സഖ്യവിരുദ്ധര്‍, ന്യൂനപക്ഷ യോഗി വിരുദ്ധത, ബിജെപിയിലെ ജോഷി-അദ്വാനി അനുയായികള്‍ എന്നിവര്‍ ചേര്‍ന്നാല്‍ വാരാണസി മോദിക്കൊകു കത്രികപ്പൂട്ട് ആവും.