പാര്‍ട്ടി നേതാക്കള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കാരണം മുതിര്‍ന്ന ബിജെപി എംഎല്‍സി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്. താന്‍ ബിജെപി വിടുകയാണെന്ന് പുട്ടണ്ണ പറഞ്ഞു. പുട്ടണ്ണയും സിപി യോഗേശ്വറും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചവരായിരുന്നു. എന്നാല്‍ ഇവരെ ബിജെപി നേതാക്കള്‍ കാര്യമായി പരിഗണിച്ചിരുന്നില്ല.
‘യാതൊരു വിധ നിബന്ധനകളും മുന്നോട്ട് വെക്കാതെയാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. ഞാന്‍ ഡികെ ശിവകുമാറുമായും സിദ്ധാരാമയ്യയുമായും സംസാരിച്ചു കഴിഞ്ഞു. ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും. പ്രവര്‍ത്തകരുടെ ക്ഷേമവും മനസ്സില്‍ വെച്ചാണ് താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. എച്ച് ഡി ദേവഗൗഡ തന്നോട് ക്ഷമിക്കുമെന്നാണ് താന്‍ കരുതുന്നത്.’, ദത്ത പറഞ്ഞു.
മറ്റൊരു എംഎല്‍സിയായ സന്ദേശ് നാഗരാജ് ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ നിന്നും രാജിവെച്ചിരുന്നു. കോണ്‍ഗ്രസില്‍ ചേരാനാണ് സന്ദേശിന്റെ തീരുമാനം. പത്തോളം ബിജെപി എംഎല്‍സിമാര്‍ കൂടി കോണ്‍ഗ്രസിലേക്ക് വരുമെന്ന് സന്ദേശ് സൂചിപ്പിച്ചു.