വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു. യുവമോർച്ച നേതാവിന്റെ പരാതിയിലാണ് ഷോർണൂർ ആർപിഎഫ് കേസെടുത്തത്.അനുമതിയില്ലാതെ സ്റ്റേഷനിൽ പ്രവേശിക്കൽ പോസ്റ്റർ പതിക്കൽ, യാത്രക്കാരുടെ സൗകര്യങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്കേസ് വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തിനിടയിൽ ട്രെയിൻ ഷോർണൂരിൽ എത്തിയപ്പോൾ വികെ ശ്രീകണ്ഠന് അഭിവാദ്യമർപ്പിച്ചുള്ള പോസ്റ്റർ കോൺഗ്രസ് പ്രവർത്തകർ ട്രെയിനിൽ പതിച്ചെന്നായിരുന്നു വാർത്ത. എന്നാൽ ഇത് നിഷേധിച്ച് വികെ ശ്രീകണ്ഠൻ തന്നെ രംഗത്തെത്തിയിരുന്നു.തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് വികെ ശ്രീകണ്ഠൻ വ്യക്തമാക്കി. ഏതോ ആളുകൾ മഴവെള്ളത്തിൽ ഒട്ടിച്ച് എടുത്ത പടമാണ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും റെയിൽവേയുടെ ഇൻറലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടേയെന്നും അദ്ദേഹം പറഞ്ഞിരുന്നു.