X

വന്ദേഭാരത് ; റയിൽവേയുടെ തിരൂരിനോടുള്ള അവഗണനക്കെതിരെ ഇന്ന് യൂത്ത് ലീഗ് മാർച്ച്

വന്ദേഭാരതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് ഇന്ന്
രാവിലെ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.

കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് തിരൂർ. ഇവിടെ നിന്ന് ബേപ്പൂരിലേക്ക് ചരക്കുകൾ കൊണ്ട് പോകുവാൻ വേണ്ടി ബ്രിട്ടീഷുകാർ നിർമ്മിച്ചതാണിത്. ഇന്ത്യയിൽ തന്നെ ഏറെ ചരിത്ര പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷൻ. സ്വാതന്ത്ര്യ സമര കാലത്ത് വാഗൺ ട്രാജഡിയുടെ കൊടും ക്രൂരതക്ക് സാഷ്യം വഹിച്ച ഇടം. ഇതോടൊപ്പം, ഇന്ത്യൻ റെയിൽവേക്ക് കൂടുതൽ വരുമാനം നൽകുന്ന സ്റ്റേഷനുകളിലൊന്ന്. ഷൊർണ്ണൂർ – മംഗലാപുരം റൂട്ടിലെ പ്രധാന സ്റ്റേഷൻ. മാതൃകാ സ്റ്റേഷൻ. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്തെ വാണിജ്യ നഗരമായ തിരൂരിൽ സ്തിഥി ചെയ്യുന്ന സ്റ്റേഷൻ.

ഇങ്ങിനെ വിശേഷങ്ങളും പ്രാധാന്യവും ഏറെയുള്ള തിരൂരിൽ ദീർഘ ദൂര ട്രെയിനുകൾക്ക് പലതിനും നിലവിൽ സ്റ്റോപ്പില്ല. ഈ അവഗണന തുടരുന്നതിനിടെയാണ് തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേ ഭാരതിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്. ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണിത്. രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്ന് തന്നെ ഇ.ടി മുഹമ്മദ് ബഷീർ MP ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. പക്ഷെ, ഇതുവരെ പരിഹാരമുണ്ടായിട്ടില്ല. തുടർക്കഥയായ ഈ അവഗണന ഇനിയും വെച്ചുപൊറുപ്പിക്കാനാവില്ല.

വിഷയത്തിന് പരിഹാരമായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യൂത്ത് ലീഗ് നേതാക്കൾ മുന്നറിയിപ്പ് നൽകി.

 

webdesk15: