വന്ദേ ഭാരത് ട്രയ്‌നുകളിലെ ശുചിത്വമില്ലായ്മ കാണിക്കുന്ന രീതിയില്‍ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കിടക്കുന്നതിനെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ശുചീകരണ രീതിയില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിര്‍ദേശം. വിമാനങ്ങളിലേതിന് സമാനമായ ശൂചീകരണരീതി നടപ്പാക്കാനാണ് മന്ത്രി നിര്‍ദേശിച്ചത്.
ഇതിന് പുറമെ ശുചീകരണ രീതി പരിഷ്‌കരിച്ചുവെന്ന് അവകാശപ്പെട്ട് മന്ത്രി വീഡിയോയും പങ്കുവച്ചു. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പാക്കുന്നതിന് യാത്രക്കാരുടെ സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പരിഷ്‌കരിച്ച രീതിയനുസരിച്ച് മാലിന്യം സ്വീകരിക്കാന്‍ ജീവനക്കാര്‍ യാത്രക്കാരുടെ സീറ്റിനരികില്‍ എത്തും.